കാട്ടാളജീവിതം വേണ്ടെന്നുവച്ചിട്ട്
കട്ടിളകുത്തി മനുഷ്യവർഗം, പണ്ട്
വെങ്കലകൂർപ്പിനാൽനൊന്തുനിരങ്ങിക്കൊ
ണ്ടോരോരോകട്ട നിരത്തിവച്ചാന്‍
അറമുറീവീടുകൾകെട്ടിടശാലകൾ ഒരോന്നായിതീര്‍ത്തൂ ആബുദ്ധിശാലി
കാടെന്നുന്നാടെന്നും വ്യത്യാസം കാണിച്ചു
കാലംമറിച്ച പുതുനാഗരികർ!
മേല്‍കൂരകെട്ടി മേല്‍മാടികൾ താങ്ങിയ
മതിലുകള്ളിതിനാധാരമായി
ചിത്രലിപിക്കറ മാറില്‍ സഹിച്ചിട്ടും
കണ്ണീരും ശാന്തിയും കണ്ടുനിന്നൂ!
ഇങ്ങിനീഭിത്തികൾ നീട്ടിപ്പണിതപ്പോൾ
"സംസ്കൃതീ"യെന്നൊരു ശബ്ദം കേട്ടൂ
തുച്ഛമായിഷ്ടിക പാകിയിട്ടാകിലും
മാനവരാശി പ്രകാശം കണ്ടു!!!
No comments:
Post a Comment